തിരുവനന്തപുരം > നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതില്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ പിഎസ്സി സെപ്തംബര്‍ 7 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അസി. പ്രൊഫസര്‍ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ 6 നും സെപ്തംബര്‍ 18, 25 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തീയതികളിലേക്കും മാറ്റിവച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ടിക്കറ്റുകള്‍ പ്രൊഫൈലില്‍ ലഭ്യമാക്കും.