Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പണം നൽകി വാക്‌സിൻ; രണ്ടാം ഡോസിന്‌ 28 ദിവസം ഇടവേള മതിയെന്ന്‌ ഹൈക്കോടതി; കേന്ദ്രത്തിന്‌ നിർദേശം നൽകി

by News Desk
September 7, 2021
in KERALA
0
പണം-നൽകി-വാക്‌സിൻ;-രണ്ടാം-ഡോസിന്‌-28-ദിവസം-ഇടവേള-മതിയെന്ന്‌-ഹൈക്കോടതി;-കേന്ദ്രത്തിന്‌-നിർദേശം-നൽകി
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 84 ദിവസത്തെ ഇടവേള വേണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. ആദ്യ വാക്സിനു ശേഷം നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

ജീവനക്കാർക്ക് പണം മുടക്കി ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകുന്നതിന് അനുമതി തേടിയിട്ടും ആരോഗൃ വകുപ്പ് നൽകുന്നില്ലന്നും ചൂണ്ടിക്കാട്ടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിൻ്റെ ഉത്തരവ്.

സൗജന്യ വാക്സിൻ സ്വീകരിക്കുന്നവർക്ക് 84 ദിവസത്തെ ഇടവേള നിർബന്ധന പരിഗണിക്കുന്നില്ലെന്നും
കോടതി വ്യക്തമാക്കി. വിദേശത്ത് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും കായിക താരങ്ങൾക്കും ടോകിയോ ഒളിമ്പിക്സിനു പോയ ഒഫിഷ്യൽസിനും ഇളവ് നൽകിയിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യക്കാർക്ക് മികച്ചസുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് നേരത്തെ വാക്സിൻ ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി. വ്യക്തിക്ക് അയാളുടെ ആരോഗ്യ കാര്യത്തിൽ മികച്ച സംരക്ഷണം ഏതെന്ന് തീരുമാനിക്കാനുള്ള മൗലികമായ അവകാശമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി.

വാക്സിനേഷന് കേന്ദ്രവും സംസ്ഥാനവും ചില ഇളവുകൾ നൽകിയിട്ടുള്ള സാഹചര്യം പരിഗണിക്കുമ്പോൾ
നേരത്തെ ആവശ്യപ്പെടാനുള്ള അവകാശം നിഷേധിക്കുന്നതിന് മതിയായ കാരണങ്ങൾ കാണുന്നില്ലെന്ന്
കോടതി അഭിപ്രായപ്പെട്ടു. 4 ആഴ്ച കഴിഞ്ഞാൽ സംരക്ഷണം കിട്ടുമെന്നും രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും. സംരക്ഷണമാണോ കൂടുതൽ സുരക്ഷയാണോ വേണ്ടതെന്ന് വ്യക്തികൾക്ക് തെരഞ്ഞെടുക്കാം. പണം നൽകി വാക്സിൻ സ്വീകരിക്കുന്നവർക്ക് മാത്രമാണ് ഇതിന് അവകാശമെന്നും കോടതി വ്യക്തമാക്കി.

വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇളവുകൾ നൽകിയതെന്നും കമ്പനി ജീവനക്കാർ ആരും നേരത്തെ
വാക്സിൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടില്ലെന്നുമുള്ള കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. കോവിഡ് പ്രോട്ടോകോൾ പ്രകാരം വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Previous Post

നിപാ വൈറസ്; പിഎസ്‌സി പരീക്ഷകളുടെ തീയതി മാറ്റി

Next Post

കറ്റാർ വാഴ ജ്യൂസ് വെറും വയറ്റിൽ കുടിച്ച് നേടാം ഈ ഗുണങ്ങൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കറ്റാർ-വാഴ-ജ്യൂസ്-വെറും-വയറ്റിൽ-കുടിച്ച്-നേടാം-ഈ-ഗുണങ്ങൾ

കറ്റാർ വാഴ ജ്യൂസ് വെറും വയറ്റിൽ കുടിച്ച് നേടാം ഈ ഗുണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.