ഓവല്‍: ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും നിര്‍ണായകമായ ദിവസം. നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം, ഇംഗ്ലണ്ടിന്റെ ജയം, സമനിലയുമടക്കം എല്ലാ ഫലങ്ങള്‍ക്കും സാധ്യതയുണ്ട്. 368 എന്ന വമ്പന്‍ സ്കോര്‍ പിന്തുടരുന്ന ആതിഥേയര്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാനായാല്‍ ഓവലില്‍ പുതിയ ചരിത്രം കുറിക്കാന്‍ ജോ റൂട്ടിനും കൂട്ടര്‍ക്കും സാധിക്കും.
മൂന്ന് സെഷനുകളില്‍ നിന്നായി 291 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടത്. പത്ത് വിക്കറ്റുകളും കൈവശമുണ്ട് എന്നത് ആനുകൂല്യമാണ്. ഇന്ത്യയെ 466 റണ്‍സിന് പുറത്താക്കിയതിന് ശേഷം ഓപ്പണര്‍മാരായ റോറി ബേണ്‍സും, ഹസീബ് ഹമീദും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 32 ഓവറുകള്‍ പരിശ്രമിച്ചിട്ടും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഇരുവരുടേയും വിക്കറ്റ് നേടാനായില്ല.
ആദ്യ രണ്ട് ദിനങ്ങളില്‍ ബോളര്‍മാര്‍ക്ക് അനുകൂലമായിരുന്ന ഓവലിലെ പിച്ച് നിലവില്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ ഇംഗ്ലണ്ടിനെ എളുപ്പം പുറത്താക്കി വിജയിക്കാന്‍ വിരാട് കോഹ്ലിക്കും സംഘത്തിനും കഴിയുമോ എന്ന് സംശയമാണ്. വിജയിക്കാനായാല്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് മുന്നിലെത്താന്‍ സാധിക്കും. ഒപ്പം പരമ്പര നഷ്ടമാകില്ല എന്ന് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
Also Read: India vs England 4th Test, Day 4: ഇംഗ്ലണ്ടിനു മുന്നിൽ വമ്പൻ വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടി ഇന്ത്യ
The post India vs England 4th Test, Day 5: ഇംഗ്ലണ്ടിന് വേണ്ടത് 291 റണ്‍സ്, ഇന്ത്യക്ക് 10 വിക്കറ്റും; ഓവലില്‍ ഇന്ന് ക്ലൈമാക്സ് appeared first on Indian Express Malayalam.