ന്യൂഡൽഹി
കോവിഡ് വാക്സിന്റെ വ്യാജപതിപ്പുകളെ ശ്രദ്ധിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളിൽ വ്യാജ വാക്സിൻ പിടിച്ചെടുത്തതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ. ശരിയായ വാക്സിൻ തിരിച്ചറിയാനുള്ള മാർഗങ്ങൾ വിവരിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
കോവിഷീൽഡിന്റെ വ്യാജപതിപ്പ് ആഫ്രിക്കയിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും റിപ്പോർട്ടു ചെയ്തിരുന്നു. ഇന്ത്യയിലും ഇവ പ്രചരിക്കുന്നതായി റിപ്പോർട്ടുവന്നു. കേന്ദ്രം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
രാജ്യത്ത് ലഭ്യമായ മൂന്ന് വാക്സിനുകൾക്ക് പുറമെ ജെനോവ, ബയോളജിക്കൽ ഇ, സൈഡസ് കാഡില വാക്സിനുകളും ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.