തിരുവനന്തപുരം
സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തില് കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയര് വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും.
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായമായ ഐഎൽജിഎംഎസ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 153 ഗ്രാമപഞ്ചായത്തിൽ ഐഎൽജിഎംഎസ് വിന്യസിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തിൽ ഐഎൽജിഎംഎസ് വിന്യസിക്കാനുള്ള നടപടികൾ പൂർത്തിയായി.