കണ്ണൂർ: സി.പി.എം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights: CPMleader p jayarajan hospitalised in kannur