തിരുവനന്തപുരം
കോവിഡ് ബാധിതർ വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കവിലക്ക് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. ഇത്തരക്കാരെ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകളിൽ പരിശോധനയ്ക്ക് പൊലീസ് ബൈക്ക് പട്രോൾ സംഘത്തെ നിയോഗിക്കും.
കോവിഡ് രോഗികൾക്ക് വീടുകളിൽ അത്യാവശ്യ സൗകര്യമുണ്ടോയെന്ന് പൊലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യമല്ലെങ്കിൽ പഞ്ചായത്തിനെ അറിയിച്ച്, രോഗിയെ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാനും പൊലീസിനെ നിയോഗിക്കും. അവശ്യവസ്തുക്കൾ എത്തിക്കാനും പൊലീസ് സഹായിക്കും.കച്ചവടസ്ഥാപനങ്ങളിൽ ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പൊലീസ് മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.