കണ്ണൂർ> പിണറായി വിജയന്റെ രണ്ടാം വരവ് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരണത്തിലെത്തുന്ന രീതിയാണ് മാറിയതെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ചുമതലയേൽക്കുന്ന ചടങ്ങിൽ സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളുടെ അതിപ്രസരം കോൺഗ്രസിനെ തകർത്തു. ഇതിന് പരിഹാരം സംഘടനാ തെരഞ്ഞെടുപ്പു മാത്രമാണ്. ആറ് മാസത്തിനുള്ളിൽ കോൺഗ്രസിനെ അടിമുടി മാറ്റും.
കോൺഗ്രസുകാർ ഭരിക്കുന്ന മുഴുവൻ സഹകരണസംഘങ്ങളും പാർടിയുടെ നിയന്ത്രണത്തിലാക്കുമെന്നും സുധാകരൻ പറഞ്ഞു.