കൽപ്പറ്റ
കോൺഗ്രസിൽ ഇനിമുതൽ ഉത്തരവാദിത്വം ആഭരണമായി കൊണ്ടുനടക്കാൻ ആരെയും അനുവദിക്കില്ലെന്ന് വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎ. പുതിയ ഡിസിസി പ്രസിഡന്റായി എൻ ഡി അപ്പച്ചൻ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ കാതലായ മാറ്റം നടക്കുന്നു. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ച നടത്തി. മറ്റെല്ലാ ഭിന്നതയും മാറ്റിനിർത്തി പാർടി പ്രധാനമെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു.