കാബൂൾ
സ്ത്രീകളുടെ അവകാശത്തിനായി കാബൂള്‍ കൊട്ടാരത്തിന് മുന്നില്‍ മുദ്രവാക്യം മുഴക്കിയ പ്രക്ഷോഭകയെ തല്ലിച്ചതച്ച് താലിബാൻ. തലപൊട്ടി ചോരയൊഴുകുന്ന സ്ത്രീയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
വനിതാവകാശ പ്രവര്‍ത്തകയായ നർഗിസ് സാദത്താണ് ഇതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. കാബൂളിൽ നടന്ന സമരത്തിൽ പങ്കെടുത്തതിനാണ് അടുത്ത ദിവസം താലിബാൻകാർ തന്നെ മർദിച്ചതെന്ന് ഇവർ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് സ്ത്രീകൾ നടത്തിയ മാർച്ചിനുനേരെ താലിബാൻകാർ കണ്ണീർവാതകം പ്രയോഗിച്ചു. സർക്കാരിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ഹെറാത്തിലും സ്ത്രീകൾ സമരം ചെയ്തിരുന്നു.