ബാലുശേരി > കൊളത്തൂർ അദ്വൈതാശ്രമത്തോട് ചേർന്ന കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ പോക്സോ കോടതി റിമാൻഡ് ചെയ്തു. സംഘപരിവാർ ബന്ധമുള്ള ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.
2019 ൽ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കാക്കൂർ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പേരാമ്പ്രയിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കളരിസംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയായിരുന്നു. സംഘപരിവാറിന്റെ ഇഷ്ടതോഴനായി അറിയപ്പെടുന്നയാളാണ് സ്വാമി. ഇദ്ദേഹവുമായി അടുത്തബന്ധമുള്ളയാളാണ് മജീന്ദ്രൻ.