ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ നിര്‍ണായകമായ മൂന്നാം ദിനത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ ഇറങ്ങും. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ നിലവില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സ് നേടിയിട്ടുണ്ട്. 22 റണ്‍സുമായി കെ.എല്‍ രാഹുലും 20 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. ആദ്യ സെഷന്‍ അതിജീവിക്കുക എന്നതിനാവും ഇന്ത്യ മുന്‍ഗണന നല്‍കുക.
വലിയ അപകടങ്ങളില്ലാതെ ആദ്യ മണിക്കൂറുകള്‍ പിന്നിടാന്‍ സാധിക്കുകയാണെങ്കില്‍ മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞെക്കും. രോഹിതും, രാഹുലും പരമ്പരയിലുടനീളം ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവര്‍ ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല.
തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടി നായകന്‍ കോഹ്ലി ആത്മവിശ്വാസം വീണ്ടെടുത്ത് ഇന്ത്യക്ക് തുണയായേക്കും. ഓള്‍ റൗണ്ടറെന്ന നിലയില്‍ തന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ രവിന്ദ്ര ജഡേജയ്ക്ക് കഴിയാതെ പോകുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.
എന്നാല്‍ മറുവശത്ത് ക്രിസ് വോക്സിന്റെ തിരിച്ചു വരവോടെ ഇംഗ്ലണ്ട് ബോളിങ് നിര കൂടുതല്‍ ശക്തമായിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ 191 റണ്‍സിലൊതുങ്ങിയപ്പോള്‍ നാല് വിക്കറ്റുമായി തിളങ്ങിയത് വോക്സായിരുന്നു. ഒലി റോബിന്‍സണും, ജെയിംസ് ആന്‍ഡേഴ്സണും പരമ്പരയില്‍ മികച്ച ഫോമിലാണെന്നത് നായകന്‍ ജോ റൂട്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
Also Read: India vs England 4th Test, Day 2: ഇംഗ്ലണ്ട് 290 റൺസിന് പുറത്ത്; ഒന്നാം ഇന്നിങ്‌സിൽ 99 റണ്‍സ് ലീഡ്
The post India vs England 4th Test, Day 3: ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ; മൂന്നാം ദിനം നിര്‍ണായകം appeared first on Indian Express Malayalam.