Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മംഗലാട്ട് രാഘവന്‍: ഫ്രഞ്ചുകാരോട് എതിരിട്ടും ഫ്രഞ്ച് ഭാഷയെ പ്രണയിച്ചും…

by News Desk
September 4, 2021
in KERALA
0
മംഗലാട്ട്-രാഘവന്‍:-ഫ്രഞ്ചുകാരോട്-എതിരിട്ടും-ഫ്രഞ്ച്-ഭാഷയെ-പ്രണയിച്ചും…
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

മാഹി വിമോചന സമര നായകൻ, പത്രപ്രവർത്തകൻ, കവി, പരിഭാഷകൻ, ഗ്രന്ഥകാരൻ, സോഷ്യലിസ്റ്റ്- നൂറ് വർഷം പിന്നിട്ട കർമ്മനിരതമായ ജീവിതം നയിച്ച മംഗലാട്ട് രാഘവൻ എന്ന മനുഷ്യനെ ഇതിൽ ഏത് കള്ളിയിലാവും പെടുത്തേണ്ടത് എന്നത് എക്കാലത്തും സംശയമുണർത്തുന്നകാര്യമാണ്. വ്യാപരിച്ച മേഖലകളിലെല്ലാം തന്റെതായ കാൽപ്പാട് അദ്ദേഹം പതിച്ചിരുന്നു. മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദനും മയ്യഴിയുടെ ചരിത്രമെഴുതിയ സി.എച്ച് ഗംഗാധരനുമെല്ലാം മംഗലാട്ട് രാഘവൻ എന്ന പരിചയക്കാരുടെ രാഘവേട്ടനേക്കുറിച്ച് പറയുമ്പോഴെല്ലാം ഒരു പോലെ സംശയം പങ്കുവെച്ചിട്ടുണ്ട്.

ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയെ മോചിപ്പിക്കാൻ മാഹി വിമോചന സമരങ്ങളുടെ മുൻ നിരയിലായിരുന്നു മംഗലാട്ട് രാഘവന്റെ സ്ഥാനം. അതേസമയം ഫ്രഞ്ച് ഭാഷയുടെ സൗന്ദര്യവും അതിലെ കാവ്യാത്മകതയും തിരിച്ചറിയുകയും മലയാളികൾക്ക് അതിന്റെ ഭംഗി ഒട്ടും ചോരാതെ പകർന്നുനൽകുകയും ചെയ്തിരുന്നു അദ്ദേഹം. മയ്യഴി ഗാന്ധി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഐ.കെ. കുമാരൻ മാസ്റ്റർ നേതൃത്വം നൽകിയ മയ്യഴി വിമോചന സമരം 1948 ൽ മയ്യഴിയെ മോചിപ്പിച്ചപ്പോൾ അന്ന് രൂപം നൽകിയ മയ്യഴി വിപ്ലവ ഭരണസമിതിയിൽ അംഗമായിരുന്നു. ഫ്രഞ്ച് സൈനിക പോലീസിന്റെ നിറതോക്കുകൾക്ക് മുന്നിൽ നെഞ്ച് വിരിച്ചുനിന്ന സമര നായകനെ മയ്യഴി ഇന്നും ഓർക്കുന്നുണ്ട്. മയ്യഴിയുടെ വിമോചന സമരത്തിന്റെ ഗതി മാറ്റിമറിച്ച ഈ സംഭവം മയ്യഴിയുടെ താൽക്കാലിക മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.

വൈകാതെ കപ്പലിൽ എത്തിയ വലിയൊരു സംഘം ഫ്രഞ്ച് പട്ടാളം മയ്യഴിയുടെ അധികാരം തിരിച്ചുപിടിച്ചെങ്കിലും സമരത്തിന്റെ ആവേശം കെട്ടടങ്ങിയിരുന്നില്ല. ഒളിവിലും അല്ലാതെയുമായി മയ്യഴിയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രയത്നം അവർ തുടർന്നു. ഇന്ത്യ ഇതിനിടയിൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതും മയ്യഴിയിൽ നിന്ന് തിരികെ പോകാൻ ഫ്രഞ്ച്കാർക്ക് ഒരു കാരണമായി. വിമോചന സമരത്തിന്റെ പേരിൽ ഫ്രഞ്ച് കോടതി ഇരുപത് വർഷമാണ് മംഗലാട്ടിനെ തടവിന് ശിക്ഷിച്ചത്. എങ്കിലും അദ്ദേഹത്തെ അവർക്ക് പിടിക്കാനായില്ല. ഈ സംഭവത്തിനും മുമ്പ് 1942 ൽ മയ്യഴിക്ക് അടുത്ത ചോമ്പാലയിലെ റെയിൽ അട്ടിമറിക്കേസിൽ ഫ്രഞ്ച് പോലീസ് മംഗലാട്ടിനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസിന് കൈമാറിയിരുന്നു. ചോമ്പാല എം.എസ്.പി ക്യാമ്പിൽ വെച്ചും വടകരയിലെ പോലീസ് ലോക്കപ്പിൽ വെച്ചും ഇതിന്റെ പേരിൽ മംഗലാട്ട് ക്രൂരമായ മർദ്ദനങ്ങൾക്കും വിധേയനായി.

മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവൻ അന്തരിച്ചു Read More

കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പിറവിയെടുത്ത മാതൃഭൂമി പത്രത്തിന്റെ മയ്യഴിയിലെ ലേഖകനായി 1942 ൽ തന്നെ മംഗലാട്ട് രാഘവൻ പ്രവർത്തനം തുടങ്ങിയിരുന്നു. മയ്യഴിയിലെ വിമോചന സമരങ്ങൾക്ക് ഊർജ്ജം പകരാനും ബ്രിട്ടീഷ് ഭരണത്തിന് എതിരായ ജനമുന്നേറ്റങ്ങളെ കുറിച്ച് മയ്യഴിക്കാരെ അറിയിക്കാനും മംഗലാട്ട് തന്റെ പ്രവർത്തനം സജീവമാക്കി നിർത്തി. മയ്യഴിയുടെ സ്വാതന്ത്ര്യം യാഥാർത്ഥ്യമായതോടെ അദ്ദേഹം പൂർണ്ണ സമയ പത്രപ്രവർത്തകനായി മാറി. മയ്യഴിയിലെ ഫ്രഞ്ച് സ്കൂളിലെ വിദ്യാഭ്യാസം ഫ്രഞ്ച് ഭാഷയിലേക്കാണ് അദ്ദേഹത്തെ ആകർഷിച്ചത്. ധാരാളം ഫ്രഞ്ച് പുസ്തകങ്ങൾ ഇതിനകം വായിച്ചും പഠിച്ചും തന്റെ ലോകം അദ്ദേഹം വിപുലപ്പെടുത്തുകയായിരുന്നു.

എൺപതുകളുടെ ആദ്യം മയ്യഴിയിൽ നിന്ന് പത്രപ്രവർത്തനം പഠിക്കാനായി കലിക്കറ്റ് സർവകലാശാലയിലെത്തിയപ്പോഴും വൈകാതെ മാതൃഭൂമിയുടെ കണ്ണൂർ ബ്യൂറോയിൽ റിപ്പോർട്ടറായി ചേർന്നപ്പോഴും മംഗലാട്ട് രാഘവൻ എന്ന മാതൃഭൂമിയുടെ പ്രഗൽഭനായ പത്രപ്രവർത്തകനെയാണ്എല്ലാവരും ആദരവോടെ ചൂണ്ടിക്കാട്ടിയിരുന്നത്. കോഴിക്കോട് മാതൃഭൂമി പത്രാധിപ സമിതിയിൽ ചീഫ് സബ് എഡിറ്ററായിരിക്കെയാണ് അദ്ദേഹം കണ്ണൂരിൽ ചീഫ് റിപ്പോർട്ടറായി എത്തുന്നത്. കണ്ണൂരിൽ മാതൃഭൂമിയുടെസ്വീകാര്യത വളർത്തുന്നതിൽ അദ്ദേഹത്തിന്റെ വിപുലമായ ബന്ധങ്ങൾ സഹായകമായി. നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾക്കൊപ്പം അന്വേഷണാത്മക റിപ്പോർട്ടുകളും ഇക്കാലത്ത് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിരുന്നു.

1981-ൽ മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷമാണ് മംഗലാട്ടിലെ കവി പൂർണ്ണ പ്രഭയോടെ സാഹിത്യലോകത്ത് എത്തിയത്. ഫ്രഞ്ച് – മലയാളം ഭാഷകളിലെ കവിതകളിലെ സാദൃശ്യത്തെ കുറിച്ചുള്ള ഗവേഷണം ഏറെ വർഷങ്ങൾ എടുത്താണ് അദ്ദേഹം പൂർത്തിയാക്കിയത്. അനവധി ഫ്രഞ്ച് കവിതകൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. ഫ്രഞ്ച് കവിതകൾ എന്ന പേരിൽ അദ്ദേഹം മൊഴിമാറ്റി പ്രസിദ്ധീകരിച്ച പുസ്തകം 1994 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരത്തിനും അർഹമായി. രണ്ട് ഭാഷകളിലെയും കവിതകളിലെ പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും അതിന്റെ സാമ്യവുമൊക്കെ ഒരു താരതമ്യ പഠനം പോലെ അദ്ദേഹം കണ്ടെത്തി. അവസാനകാലത്ത് ഫ്രഞ്ച് ഭാഷയും കവിതയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ. കേരള പ്രസ് അക്കാദമി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ മംഗലാട്ടിനെ ആദരിക്കാൻ ചേറ്റംകുന്നിലെ വസതിയിലെത്തിയിരുന്നു.

നൂറ്റാണ്ട് പിന്നിട്ട് മംഗലാട്ട് ഈ ലോകത്തോട് വിടപറയുമ്പോൾ മയ്യഴി വിമോചന സമരനായകരിലെ ജീവിച്ചിരുന്നവരിലെ അവസാന കണ്ണി കൂടിയാണ് ഇല്ലാതാവുന്നത്. സോഷ്യലിസ്റ്റായി പൊതുരംഗത്ത് എത്തി വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളിലൂടെ സമാനതകളില്ലാത്ത സംഭാവനകൾ ഭാഷക്കും സമൂഹത്തിനും നൽകിയാണ് അദ്ദേഹം വിടപറയുന്നത്. മയ്യഴിയുടെ വിമോചനത്തിലൂടെ ഫ്രഞ്ചുകാരെ കെട്ടുകെട്ടിച്ച അതേ ആവേശത്തോടെ ഫ്രഞ്ച് സംസ്കാരത്തെയും സാഹിത്യത്തെയും മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയെന്ന മഹത്തായ ദൗത്യവും കൂടിയാണ് മംഗലാട്ട് രാഘവൻ നിർവഹിച്ചത്. ആദർശത്തിൽ അധിഷ്ഠിതമായ ലളിത ജീവിതത്തിന്റെ ഉദാഹരണം കൂടിയായിരുന്നു ആ കൊച്ചുമനുഷ്യൻ.

Content Highlights:Mahe freedom fighter Mangalat Raghavan

Previous Post

മച്ചാനെ എ.ആര്‍.നഗര്‍ പൂരം കാണാനിരിക്കുന്നതേയുള്ളൂ; ഇ.ഡി.വിളിച്ചിട്ട് തന്നെ പോയത്- ജലീല്‍

Next Post

India vs England 4th Test, Day 3: ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ; മൂന്നാം ദിനം നിര്‍ണായകം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
india-vs-england-4th-test,-day-3:-ആധിപത്യം-സ്ഥാപിക്കാന്‍-ഇന്ത്യ;-മൂന്നാം-ദിനം-നിര്‍ണായകം

India vs England 4th Test, Day 3: ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ; മൂന്നാം ദിനം നിര്‍ണായകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.