Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരണ്ട, അവർ വേസ്റ്റാണ്’; ‘മാർകിസ്റ്റ് പാർട്ടി വേസ്റ്റ് ബോക്സ്’: കെ മുരളീധരൻ

by News Desk
September 4, 2021
in KERALA
0
‘കോൺഗ്രസ്-പുറത്താക്കിയവർ-തിരികെ-വരണ്ട,-അവർ-വേസ്റ്റാണ്’;-‘മാർകിസ്റ്റ്-പാർട്ടി-വേസ്റ്റ്-ബോക്സ്’:-കെ-മുരളീധരൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കെതിരെ രൂക്ഷവിമർശനവുമായി എംപി. കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരേണ്ടെന്നും അവർ വേസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടി വേസ്റ്റ് ബോക്സാണെന്ന നിലയിലാണ് മുരളിയുടെ പരിഹാസമെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണങ്ങളും നേതാക്കൾക്കെതിരായ നടപടികളും തുടരുന്നതിനിടെയാണ് കെ മുരളീധരൻ പുറത്താക്കപ്പെട്ടവർക്കെതിരെ പരിഹാസവുമായെത്തിയത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്‍റെ പ്രസ്താവന. പാലോട് രവിയെ അധ്യക്ഷനാക്കിയതിനെതിരെ പ്രതികരിച്ച് പാർട്ടി വിട്ട പിഎസ് പ്രശാന്ത് കഴിഞ്ഞദിവസം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

Also Read :
അതേസമയം തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാൻ ശ്രമിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. പാര്‍ട്ടിയില്‍ സമൂലമാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അച്ചടക്കം പല കാലങ്ങളിലും ലംഘിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇനി അങ്ങനെ മുന്നോട്ടുപോകാനാകില്ല. ആരെയും മാറ്റി നിര്‍ത്തരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച കെ മുരളീധരൻ പ്രസിഡന്‍റുമാര്‍ ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുതെന്നും പറഞ്ഞു. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്നും അദ്ദേഹം ആരുടെയും പേരെടുത്ത് പറയാതെ വിമർശിച്ചു.

തിരുവനന്തപുരത്തെ ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കോൺഗ്രസ് വിട്ട പി എസ് പ്രശാന്ത് ഇന്നലെയാണ് സിപിഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. എകെജി സെന്‍ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ സാന്നിധ്യത്തിലാണ് പ്രശാന്ത് പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

Also Read :
സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന നിലയിലാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നായിരുന്നു പ്രശാന്തിന്‍റെ വാക്കുകൾ “ജനാധ്യപത്യമില്ലാത്ത രീതിയിൽ കോൺഗ്രസും ഹൈക്കമാൻഡും മാറി. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്‌മാർഥതയോടെ നിറവേറ്റും” എന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു പിഎസ് പ്രശാന്ത് ചടങ്ങിൽ ഉന്നയിച്ചത്. ഹൈക്കമാൻഡിന്‍റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറി. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് ആവശ്യം. സിപിഎമ്മിൽ എത്തുന്നത് അതുമാത്രം ആഗ്രഹിച്ചാണ്. സിപിഎമ്മിന് മുന്നിൽ ഒരു ഉപാധിയും വെച്ചിട്ടില്ല. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്ഥാനാർഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിനെ അവസ്ഥയെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

Also Read :
നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട പ്രശാന്ത് ഡിസിസി പ്രസിഡന്‍റ് പാലോട് രവിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ പാർട്ടി സസ്പെൻഡ് ചെയ്തത്. പിന്നീട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതോടെ പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

Previous Post

കേരളാ പോലീസിനെതിരെ സിപിഐക്ക് പരാതിയില്ല; ആനി രാജയെ തള്ളി കാനം

Next Post

എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോളിനെ എങ്ങനെ നിലയ്ക്ക് നിർത്താം?

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എന്താണ്-കൊളസ്ട്രോൾ?-കൊളസ്ട്രോളിനെ-എങ്ങനെ-നിലയ്ക്ക്-നിർത്താം?

എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോളിനെ എങ്ങനെ നിലയ്ക്ക് നിർത്താം?

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.