Also Read :
കേരളത്തിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ആരും പോലീസിനെ സംബന്ധിച്ച് വിമര്‍ശനമുന്നയിച്ചിട്ടില്ല. കേരളത്തിലെ പാര്‍ട്ടിക്കും അങ്ങിനെ ഒരു വിമര്‍ശനമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ ചര്‍ച്ച ഉണ്ടായിട്ടില്ല കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടിനെ സംബന്ധിച്ച് ആനി രാജയേയും പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. അതൊരു പരസ്യമായ വിവാദമാക്കേണ്ട കാര്യമില്ല. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണെന്നും കാനം പ്രതികരിച്ചു.
നേരത്തെ, സംസ്ഥാനത്തെ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ ആനി രാജ നടത്തിയ പരാമര്‍ശത്തിൽ കടുത്ത അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് നേരത്തെ കത്ത് അയച്ചിരുന്നു.
പോലീസിൽ ആർഎസ്എസ് ഗ്യങ് പ്രവർത്തിക്കുന്നുതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. സ്ത്രീ സുരക്ഷാ നിയമത്തിനെതിരെ പോലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്നും ആനി രാജ ആരോപിച്ചു. സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനി രാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും പൂർണ്ണ സമയ മന്ത്രിയും വേണമെന്ന് അവർ പറഞ്ഞു. ഇപ്പോൾ മറ്റൊരു വകുപ്പിനൊപ്പമാണ് സ്ത്രീ സുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീ സുരക്ഷയ്ക്ക് സ്വതന്ത്ര വകുപ്പാണ് ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും എൽഡിഎഫിനും കത്ത് നൽകുമെന്നും ആനി രാജ പറഞ്ഞിരുന്നു.
ആനി രാജയുടെ വിമര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ ആരോപിച്ചപ്പോള്‍. കേരളാ പോലീസിലെ ആർഎസ്എസുകാരായ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read :
ജനാധിപത്യ പാര്‍ട്ടികളില്‍ നിന്നും ഇപ്പോഴും ആളുകള്‍ സിപിഐയിലേക്ക് വരുന്നുണ്ട്. ഇനിയും കൂടുതൽ ആളുകള്‍ വരാനുള്ള സാധ്യതയുണ്ട്. കോൺഗ്രസ് പ്രവര്‍ത്തകരെയാണ് ഉദ്ദേശിക്കുന്നത്. നേതാക്കള്‍ വരുമ്പോഴല്ലേ അതിനേക്കുറിച്ച് പറയാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ആദ്യം തീരുമാനം എടുക്കേണ്ടത് അവരുതന്നെയാണെന്നും അമിത പ്രതീക്ഷകൾ വച്ച് പുലര്‍ത്താറില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ എല്ലാക്കാലത്തും ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഒരു ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കുകയും ചെയ്യുമെന്ന് കാനം പറഞ്ഞു.