തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ആർഎസ്പിയിൽ ധാരണ. യുഡിഎഫ് – ആർഎസ്പി ഉഭയകക്ഷി ചർച്ചയ്ക്കായിതിങ്കളാഴ്ച രാവിലെആർഎസ്പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലും ആർഎസ്പി നേതാക്കൾ പങ്കെടുക്കും. ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ആർഎസ്പി സംസ്ഥാന സമിതിയിൽ ഉണ്ടാവും.
യുഡിഎഫുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ആർഎസ്പി യുഡിഎഫ് വിടണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിൽ മുന്നണി മുന്നണി വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾക്ക് പൊതുവേയുള്ള അഭിപ്രായം.
അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കോൺഗ്രസുമായി സഹകരിച്ച് പോകണമെന്നാണ് നേതാക്കളുടെ പൊതുനിലപാട്. തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആർഎസ്പി-യുഡിഎഫ് അഭിപ്രായ ഭിന്നത രൂക്ഷമായത്.