തിരുവനന്തപുരം: പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും മുതിർന്ന നേതാക്കളുടേയും വീഴ്ചകൾ തുറന്നു കാട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ്അവലോകന റിപ്പോർട്ട്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ദോഷം ചെയ്തു. നേമത്ത് ഒ. രാജഗോപാലിന് ജനകീയനാകാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽവിമർശനമുണ്ട്.
കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് രണ്ടിടത്തും ദോഷം ചെയ്തു. കഴക്കൂട്ടത്ത് ശബരിമല മാത്രം വിഷയമാക്കിയത് ശോഭാ സുരേന്ദ്രന് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.പാർട്ടി സംസ്ഥാന അധ്യക്ഷൻകെ സുരേന്ദ്രനാണ്തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
അഞ്ചംഗ സമിതിയാണ്നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയത്. 4 ജനറൽ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതിയാണ് സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പര്യടനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
Content Highlights: BJP – Kerala assembly election analysis report