ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യയുടെ സുവര്‍ണയാത്ര തുടരുന്നു. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്രാജ് സിങ് വെള്ളിയും നേടി. ടോക്കിയോയില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് പത്തൊന്‍പതുകാരനായ മനീഷ് നേടിയത്.
218.2 പോയിന്റ് നേടി പാരാലിംപിക്സ് റെക്കോര്‍ഡോടെയാണ് മനീഷിന്റെ സ്വര്‍ണ നേട്ടം. സിംഗ്രാജ് സിങ് 216 പോയിന്റും നേടി. താരത്തിന്റെ ടോക്കിയോയിലെ രണ്ടാ മെഡലാണിത്. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സിംഗ്രാജ് വെങ്കലം നേടിയിരുന്നു.
യോഗ്യതാ റൗണ്ടില്‍ സിംഗ്രാജ് നാലാം സ്ഥാനത്തും മനീഷ് ഏഴാമതുമായിരുന്നു. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരം ആകാശ് ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 27-ാം സ്ഥാനത്താണ് ആകാശ് ഫിനിഷ് ചെയ്തത്.
The post Tokyo Paralympics: ഷൂട്ടിങ്ങില്‍ ഇരട്ടിമധുരം; മനീഷിന് സ്വര്‍ണം, സിംഗ്രാജിന് വെള്ളി appeared first on Indian Express Malayalam.















