തിരുവനന്തപുരം
പാചകവാതകവില കുത്തനെ കൂട്ടി ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുന്ന നടപടിക്കെതിരെ മുഴുവൻ തൊഴിലാളികളും പ്രതിഷേധിക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
മോദി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ളതിന് 74.50 രൂപയുമാണ് ഒടുവിൽ വർധിപ്പിച്ചത്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയാണ്. കോവിഡിനിടെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയാണ് ഇത്. ഈ ജനദ്രോഹ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരണം.
തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം പങ്കെടുത്തു.