ടോക്യോ
പാരാലിമ്പിക്സിൽ ഇന്ത്യൻ താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുന്നു. പുരുഷന്മാരുടെ ടി 64 ഹെെജമ്പിൽ പ്രവീൺകുമാർ വെള്ളി നേടി. ഏഷ്യൻ റെക്കോഡോടെയാണ് നേട്ടം. 2.07 മീറ്റർ ചാടി. രണ്ട് വെങ്കലവുംകൂടി ഇന്ത്യക്ക് ലഭിച്ചു. വനിതകളുടെ ഷൂട്ടിങ് 50 മീറ്റർ 3 പൊസിഷൻസ് എസ്എച്ച് 1 മത്സരത്തിൽ അവാനി ലേഖര വെങ്കലം നേടി. അവാനിയുടെ രണ്ടാംമെഡലാണിത്. 100 മീറ്റർ എയർറൈഫിൾ വിഭാഗത്തിൽ സ്വർണവും നേടിയിരുന്നു. പാരാലിമ്പിക്സിൽ ഒരേമേളയിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമാണ് അവാനി.
രണ്ട് മെഡലുകളോടെ മേളയിൽ ഇന്ത്യയുടെ നേട്ടം പതിമൂന്നായി. രണ്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും. പാരാലിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം.അവാനി 445.9 പോയിന്റുമായാണ് ഷൂട്ടിങ്ങിൽ വെങ്കലം സ്വന്തമാക്കിയത്. അമ്പെയ്ത്തിലാണ് മറ്റൊരു വെങ്കലം. പുരുഷ വ്യക്തിഗത വിഭാഗത്തിൽ ഹർവിന്ദർ സിങ് വെങ്കലം നേടി.