കാബൂൾ
സർക്കാർ രൂപീകരണത്തിനുമുമ്പായി അവസാന എതിർസ്വരവും ഇല്ലാതാക്കാന്‍ പഞ്ച്ശീര്‍ പ്രവിശ്യയില്‍ ആക്രമണം രൂക്ഷമാക്കി താലിബാൻ. നാനൂറോളം കുടുംബം നാടുവിട്ടു. പഞ്ച്ശീറിൽ താലിബാൻ വിരുദ്ധ വടക്കൻ സഖ്യത്തിന് നേതൃത്വം നൽകുന്ന മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ് നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ച്ശീറിലേക്ക് സഹായമെത്തിക്കുന്ന മാർഗം താലിബാൻ അടച്ചതായി ട്വിറ്റർ വീഡിയോയിൽ സാലിഹ് ആരോപിച്ചു.