ക്രഞ്ച്
അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ തിരികെ എത്തിയ താലിബാനുമായി നിബന്ധനകളുടെ അടിസ്ഥാനത്തിൽ സഹകരിക്കാൻ തയ്യാറെന്ന് യൂറോപ്യൻ യൂണിയൻ. മനുഷ്യാവകാശം സംരക്ഷിക്കുക, നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങിയ നിബന്ധനകളും മുന്നോട്ടുവച്ചു. സ്ലോവേനിയയിൽ ഇയു വിദേശമന്ത്രിമാരുടെ യോഗത്തിനുശേഷം വിദേശനയ മേധാവി ജോസഫ് ബാരലാണ് ഇക്കാര്യം പറഞ്ഞത്.
ചൈന പ്രധാന പങ്കാളിയെന്ന് താലിബാൻ
ചൈന പ്രധാന പങ്കാളിയെന്നും അഫ്ഗാനെ പുനർനിർമിക്കാൻ സഹായം തേടുമെന്നും താലിബാൻ. രാജ്യത്ത് ധാരാളമായുള്ള ചെമ്പ് നിക്ഷേപം ഖനനം ചെയ്യുന്നതിലും ചൈനയുടെ സേവനം തേടുമെന്ന് താലിബാൻ വക്താവ് സബിബുള്ള മുജാഹിദ് പറഞ്ഞു. നിക്ഷേപം നടത്താൻ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചൈനയെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ‘വൺ ബെൽറ്റ്, വൺ റോഡ്’ സംരംഭത്തെ താലിബാൻ പിന്തുണയ്ക്കും.