India vs England 4th Test, Day 2: ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 290 റൺസ് നേടി പുറത്തായി. 191 റൺസ് നേടിയ ഇന്ത്യയെ പിന്തുടർന്ന ഇംഗ്ലണ്ട് ഇതോടെ 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി.
ഒലി പോപ്പും ക്രിസ് വോക്‌സും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി. പോപ്പ് 159 പന്തിൽ നിന്ന് ആറ് ഫോറടക്കം 81 റണ്‍സെടുത്തു. ക്രിസ് വോക്‌സ് 60 പന്തിൽ നിന്ന് 11 ഫോറടക്കം 50 റൺസെടുത്തു.
മോശം തുടക്കമാണ് ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണർ മാരായ റോറി ജോസഫ് ബേൺസ് അഞ്ച് റൺസ് മാത്രമെടുക്കും ഹസീബ് ഹമീദ് റൺസൊന്നുമെടുക്കാതെയും പുറത്തായി. ഡേവിഡ് മലൻ 31 റൺസും നായകൻ ജോറൂട്ട് 21 റൺസും നേടി. ക്രെയ്ഗ് ഓവർടൺ ഒരു റൺസ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു.
തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇംഗ്ലണ്ട് ജോണി ബെയർസ്റ്റോയ്ക്കും മോയീൻ അലിക്കുമൊപ്പമുള്ള പോപ്പിന്റെ കൂട്ടുകെട്ടുകളിലൂടെ മറികടക്കുകയായിരുന്നു.
പോപ്പ്- ബെയർസ്റ്റോ കൂട്ടുകെട്ടിൽ 62 റൺസും മോയീൻ അലി- പോപ്പ് കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് 89 റൺസും നേടി.
Read More: India vs England 4th Test, Day 1: ഓവലില്‍ ശാർദുൽ ഷോ; ഇന്ത്യ 191 റണ്‍സിന് പുറത്ത്
ബെയർസ്റ്റോ 77 പന്തിൽ നിന്ന് 37 റൺസും മോയീൻ അലി 71 പന്തിൽനിന്ന് 35 റൺസും നേടി.
ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവം മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്തു. ഷർദുൽ ഠാക്കൂറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീഴ്ത്തി.
The post India vs England 4th Test, Day 2: ഇംഗ്ലണ്ട് 290 റൺസിന് പുറത്ത്; ഒന്നാം ഇന്നിങ്‌സിൽ 99 റണ്‍സ് ലീഡ് appeared first on Indian Express Malayalam.