കാബൂൾ
താലിബാന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തുന്നതിനിടെ കാബൂളില്‍ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് ചെയ്ത് അഫ്ഗാന് വനിതകള്‍. താലിബാന് സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും സ്ത്രീ പ്രാതിനിധ്യമുള്ള ‘ചരിത്രപരമായ മന്ത്രിസഭ’ രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഒരു ഡസനോളം വനിതകളാണ് കൊട്ടാരത്തിന് പുറത്ത് മുദ്രാവാക്യം വിളിച്ചെത്തിയത്. വിദ്യാഭ്യാസം നേടാനും അഭിപ്രായം പ്രകടിപ്പിക്കാനും രാഷ്ട്രനിർമാണത്തിൽ പങ്കാളിയാകാനും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന ലഘുലേഖ അവര്‍ വിതരണം ചെയ്തെന്നും വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.