തിരുവനന്തപുരം
ബാക്കിയുണ്ടായിരുന്ന 1.40 ലക്ഷം ഡോസ് കൂടി വിതരണം ചെയ്തതോടെ ആറു ജില്ലയിലെ കോവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് തീർന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് തീർന്നത്. വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്തിന് 1.11 കോടി ഡോസ് വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. അതിലും നടപടി ഉണ്ടായില്ല. കോവാക്സിൻ കുറഞ്ഞതോതിൽ സ്റ്റോക്കുണ്ട്. പല രാജ്യത്തും അംഗീകാരമില്ലാത്തതിനാൽ ഇതെടുക്കാൻ പലരും തയ്യാറാകുന്നില്ല. എന്നാൽ, രണ്ട് വാക്സിനും ഒരുപോലെ ഫലപ്രദമാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.















