ഇടുക്കി> വീട്ടമ്മയുടെ മൃതദേഹം അയൽവീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടിയിലാണ് സംഭവം.
പണിക്കൻക്കുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് ലഭിച്ചത്.അയൽവാസിയായ ബിനുവിന്റെ അടുക്കളയിലെ ചിമ്മിനിക്കടിയിൽ കുഴിച്ചിട്ടിരിക്കയായിരുന്നു. 3 ആഴ്ചയായി സിന്ധുവിനെ കാണാനില്ലായിരുന്നു.