ദോഹ > കാശ്മീർ വിഷയത്തിൽ മുൻ നിലപാട് മാറ്റി താലിബാൻ. കാശ്മീരടക്കം ലോകത്തെവിടെയുമുള്ള മുസ്ലീമുകൾക്കായും സംസാരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. ജമ്മു കാശ്മീരിൽ മാത്രമല്ല, ലോകത്തെ എല്ലാ മുസ്ലിങ്ങൾക്കുവേണ്ടിയും തങ്ങൾ നിലകൊള്ളുമെന്നും സുഹൈൽ വ്യക്തമാക്കി.
വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇന്ത്യൻ വിദേശകാര്യ വക്താവ് താലിബാനുമായി ചർച്ച നടത്തിയിരുന്നു. തീവ്രവാദികൾക്ക് പ്രവർത്തിക്കാൻ അഫ്ഗാനിസ്ഥാനിൽ അവസരം നൽകരുതെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ ആശങ്കകള് അഭിസംബോധന ചെയ്യുമെന്ന് താലിബാന് പ്രതിനിധി ഉറപ്പുനല്കിയതായാണ് വിദേശകാര്യ മന്ത്രാലയം ചർച്ചയെ കുറിച്ച് പറഞ്ഞത്. താലിബാന് അഭ്യര്ത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.