Also Read :
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read :
അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്‌സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. കോവാക്‌സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവീഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാനാകും.
അതേസമയം, രാജ്യത്ത് വാക്സിൻ പ്രോഗ്രാം സജീവമായി നടക്കുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് 74,84,333 വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തിരിക്കുന്നത്. ഇതുവരെ 67,09,59,968 വാക്സിനേഷനാണ് നടന്നിരിക്കുന്നത്.
Also Read :
ഇന്ത്യയിൽ നിലവിൽ രോഗികള്‍ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. നാല് ലക്ഷത്തിനടുത്ത് സജീവ രോഗികളാണ് രാജ്യത്തുള്ളത് അതിൽ രണ്ട് ലക്ഷവും കേരളത്തിലാണ്. 97.45 ശതമാനം രോഗമുക്തിയാണ് രാജ്യത്തുള്ളത്. 1.22 ശതമാനം സജീവ രോഗികളാണുള്ളത്.
ഇന്ന് രാജ്യത്ത് 45,000 രോഗികളാണുള്ളത്. ഇതിൽ 32,097 കേസുകളും കേരളത്തിലാണ്. ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 366 മരണങ്ങളില്‍ 188 മരണവും കേരളത്തിലാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 4,39,895 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.