Also Read :
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വി കെ മോഹൻദാസ് അധ്യക്ഷനായ കമ്മീഷനാണ് ശുപാര്‍ശ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെൻഷൻ നൽകണമെന്നും 11ാം ശമ്പള പരിഷ്കരണ കമ്മീഷൻ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇതിന് പുറമെ, മറ്റ് ചില നിര്‍ദ്ദേശങ്ങളും കമ്മീഷൻ നൽകുന്നുണ്ട്. ജീവനക്കാരുടെ പ്രവര്‍ത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ആക്കി ചുരുക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പകൽ 10 മുതൽ 5 വരെയാണ് ഇപ്പോള്‍ ജോലി സമയം. ഇത് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം. അതിന് പുറമെ, വര്‍ക്ക് ഫ്രം ഹോമം സൗകര്യങ്ങളും ആലോചിക്കാമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇതിന് പുറമെ, കേന്ദ്ര സര്‍ക്കാര്‍ മാതൃകയിൽ ജീവനക്കാരുടെ ലീവുകളുടെ എണ്ണം നിജപ്പെടുത്തണമെന്നും അവധി ദിവസങ്ങള്‍ 12 എണ്ണമാക്കി കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read :
സര്‍ക്കാർ എയ്ഡഡ് സ്കൂളുകള്‍, കോളേജ് അധ്യാപകരുടെ നിയമനത്തിൽ സുതാര്യതയുണ്ടാകണമെന്നും ശുപാര്‍ശയുണ്ട്. നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള രണ്ട് മലയാളം പത്രത്തിൽ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകള്‍ പ്രസിദ്ധീകരിക്കണം.
ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴിസിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം. നിയമനത്തിനായി അഭിമുഖത്തിന്റെ ഓഡിയോയും വീഡിയോയും പകര്‍ത്തി സൂക്ഷിക്കണം. അതിന് പുറമെ, നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത് എന്നും നിര്‍ദ്ദേശിക്കുന്നു.
Also Read :
പിഎസ്സി റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിവേഗം റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയെന്നും നിര്‍ദ്ദേശിക്കുന്നു.
എയ്ഡഡ് നിയമനരംഗത്തെ ക്രമക്കേടുകൾ ഒഴിവാക്കാനാണ് ശുപാർശകളെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആയുർദൈർഘ്യം പരിഗണിച്ചാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ.