പാരിസ്
ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ തളച്ച് ബോസ്–നിയ ആൻഡ് ഹെർസെഗൊവിന. ലോകകപ്പ് യോഗ്യതാമത്സരത്തിൽ 1–1നാണ് ബോസ്–നിയ ഫ്രഞ്ചുകാരെ കുരുക്കിയത്. എഡിൻ സെക്കോയിലൂടെ ബോസ്–നിയയാണ് മത്സരത്തിൽ മുന്നിലെത്തിയത്. മൂന്നു മിനിറ്റിനകം ഒൺടോയ്ൻ ഗ്രീസ്–മാൻ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കം പ്രതിരോധക്കാരൻ യൂലെസ് കൗണ്ടെ ചുവപ്പുകാർഡ് കണ്ട് മടങ്ങിയത് ഫ്രാൻസിന് തിരിച്ചടിയായി. നോർവെ–നെതർലൻഡ്സ് മത്സരം സമനിലയിലായി (1–1).