ഓവല്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി എന്ന ലോകം വിശേഷിപ്പിക്കുന്ന വിരാട് കോഹ്ലി സച്ചിനേക്കാള്‍ ഒരുപടി മുന്നിലാണിപ്പോള്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 23,000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ ഇന്ത്യന്‍ നായകനായി.
കേവലം 490 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലി നാഴികകല്ല് പിന്നിട്ടത്. ശരാശരി 55 ന് മുകളിലും. സച്ചിന് 522 ഇന്നിങ്സുകള്‍ വേണ്ടി വന്നു സമാന നേട്ടത്തിലേക്കെത്താന്‍. റിക്കി പോണ്ടിങ് (544), ജാക്വസ് കാലിസ് (551), കുമാര്‍ സംഗക്കാര (568) എന്നിവരാണ് പിന്നിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,357 റണ്‍സുള്ള സച്ചിന് തന്നെയാണ് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍. 28,016 റണ്‍സുമായ സംഗക്കാര രണ്ടാമതും 27,483 റണ്‍സുമായി റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്തുമുണ്ട്. പ്രസ്തുത പട്ടികയില്‍ കോഹ്ലി ഏഴാം സ്ഥാനത്താണ്. കോഹ്ലിക്ക് മുന്നിലുള്ള മറ്റൊരു ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ്.
Also Read: T20 World Cup: സമ്മര്‍ദം ഇന്ത്യയ്ക്ക്, പാക്കിസ്ഥാന് ജയത്തോടെ തുടങ്ങും: ബാബര്‍ അസം
The post സച്ചിനേയും പോണ്ടിങ്ങിനേയും ബഹുദൂരം പിന്നിലാക്കി കോഹ്ലി appeared first on Indian Express Malayalam.