ടോക്യോ
ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ പ്രമോദ് ഭഗത് പാരാലിമ്പിക്സ് ബാഡ്മിന്റൺ സെമിയിൽ. എസ്എൽ 3 വിഭാഗത്തിൽ ലോക ഒന്നാംനമ്പറുകാരനും ലോകചാമ്പ്യനുമായ പ്രമോദ് ഉക്രെയ്നിന്റെ ഒലെക്–സാണ്ടർ ചിർകോബിനെ വീഴ്ത്തി. സ്കോർ: 21–12, 21–9. വെറും 26 മിനിറ്റുകൾകൊണ്ട് പ്രമോദ് കളി തീർത്തു. പുരുഷ സിംഗിൾസുകളിൽ ഇന്ത്യയുടെ സുഹാസ് യതിരാജ്, തരുൺ ദിലോൺ, കൃഷ്ണ നാഗർ എന്നിവർ ആദ്യ റൗണ്ട് ജയം നേടി. വനിതകളിൽ പാലക് കോഹ്–ലിയും ജയിച്ചു.
തുഴച്ചിലിൽ പ്രാചി യാദവ് സെമിയിൽ കടന്നു. പുരുഷൻമാരുടെ എഫ് 53 ഷോട്പുട്ടിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന അരവിന്ദ് നായിക് ഏഴാമതായി.