തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച്മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും.
സെപ്തംബർ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് അവലോകനയോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് അവലോകനയോഗം നടത്തുക.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയിൽ തുടർന്ന് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാതിനിധ്യ സ്വഭാവത്തിൽ യോഗത്തിൽ സംസാരിക്കും.
content highlights:covid prevention: chief minister pinarayi vijayan to talk with officials and lsg representatives