ന്യുഡൽഹി: കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനിടയിൽ രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേർക്ക് പൂർണ്ണമായും, 54 ശതമാനം പേർക്ക് ഒരു ഡോസും പ്രതിരോധ കുത്തിവയ്പ്പ് നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് വാക്സിൻനൽകിയതായി രാജ്യത്തെ വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് എന്ന നിലയിലാണ് ഓഗസ്റ്റ് മാസത്തിൽ വാക്സിൻ വിതരണം നടന്നത്. അവസാന ആഴ്ചയിൽ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകാനായെന്നും അദ്ദേഹം പറഞ്ഞു.
സിക്കിം, ദാദ്രനാഗർ ഹവേലി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുതിർന്നവരുടെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും പ്രതിരോധ കുത്തിവെപ്പ്നൽകി. സിക്കിമിൽജനസംഖ്യയുടെ 36 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസ് നൽകി, ദാദ്ര നഗർ ഹവേലി 18 ശതമാനം പേർക്കുംഹിമാചൽ പ്രദേശ് 32 ശതമാനം പേർക്കുംരണ്ടാമത്തെ ഡോസ് വാക്സിൻ നൽകി,രാജേഷ് ഭൂഷൺ പറഞ്ഞു.
ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തിൽ കോവിഡ് എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള സംസ്ഥാനമാണ് കേരളം.മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീനാല് സംസ്ഥാനങ്ങളിലും10,000 മുതൽ ഒരുലക്ഷം വരെ സജീവ കേസുകളുണ്ട്.ബാക്കി സംസ്ഥാനങ്ങളിൽ10,000-ൽ താഴെ സജീവ കേസുകളാണ് ഉള്ളത്, രാജേഷ് ഭൂഷൺ പറഞ്ഞു.
ജൂണിൽ പ്രതിദിനം 100 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ജില്ലകളുടെ എണ്ണം 279 ആയിരുന്നത്ഓഗസ്റ്റ് അവസാനത്തോടെ 42 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
Content Highlights:16 percentof total adult population got fully vaccinated, 54 percentwith at least one dose