കോട്ടയം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ മകൻ അർജുൻ രാധാകൃഷ്ണനെ കേരളത്തിലെ യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചു. ഡിസിസി പ്രസിഡൻ്റ് പ്രഖ്യാപനത്തിന് പിന്നാലെ വന്ന ഈ തീരുമാനത്തിന് ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. മറ്റ് നാലു പേരെ കൂടി കേരളത്തിലെ വക്താക്കളായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് നിയമിച്ചിട്ടുണ്ട്. ആതിര രാജേന്ദ്രൻ , നീതു ഉഷ , പ്രീതി , സിനി ജോസ് എന്നിവരാണവർ.
സെൻ്റ് ഗിറ്റ്സ് കോളേജിലെ എഞ്ചിനിയറിങ് പഠനശേഷം അമേരിക്കയിൽ ഉപരി പഠനം പൂർത്തിയാക്കി. തിരുവഞ്ചൂരിന്റെ രണ്ടാമത്തെ മകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേദികളിലൂടെയാണ് പൊതുരംഗത്ത് കണ്ടു തുടങ്ങിയത്. കെ എസ് യു , യൂത്ത് കോൺഗ്രസ് ഭാരവാഹിയായോ മറ്റോ പ്രവർത്തിച്ചിട്ടില്ല.















