Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കൂടുതല്‍ സേവനങ്ങള്‍: വീണാ ജോര്‍ജ്

by News Desk
September 1, 2021
in KERALA
0
ഇ-സഞ്ജീവനി-ശക്തിപ്പെടുത്തി;-ആശുപത്രി-സന്ദര്‍ശനം-ഒഴിവാക്കാന്‍-കൂടുതല്‍-സേവനങ്ങള്‍:-വീണാ-ജോര്‍ജ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള് കൂടുതല് സ്പെഷ്യാലിറ്റി ഡോക്ടര്മാരുടെ സേവനങ്ങള് ഉള്പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ് അറിയിച്ചു.

തിരുവനന്തപുരം ശ്രീചിത്ര ഇന്സ്റ്റിറ്റ്യൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്ഡ് ഡവലപ്മെന്റ് സെന്ററിന്റെ (സി ഡി സി) സ്പെഷ്യാലിറ്റി ഒ പി യുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്ചകളിലും ഉച്ചയ്ക്ക് 2 മുതല് 4 വരെയുള്ള ശ്രീചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള് ലഭ്യമാകുന്നതാണ്. നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് സിഡിസിയുടെ ഒ പി തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്ത് സിഡിസിയിലേക്കുള്ള സന്ദര്ശനം ഒഴിവാക്കി കുട്ടികള്ക്ക് വീട്ടില് ഇരുന്നു തന്നെ സേവനങ്ങള് ഉപയോഗിക്കാന് കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്ശനം ഒഴിവാക്കി വീട്ടില് ഇരുന്നുതന്നെ ചികിത്സ തേടാന് ഇ സഞ്ജീവനിയിലൂടെ കഴിയും. 4365 ഡോക്ടര്മാരാണ് സേവനം നല്കുന്നത്. സാധാരണ ഒ പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി സേവനങ്ങള് ഉള്പ്പടെ 47ല് പരം വിവിധ ഒ പി സേവനങ്ങളാണ് നല്കുന്നത്. സ്പെഷ്യാലിറ്റി സേവനങ്ങള് ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്ടര്മാരും കൂടാതെ ഡി എം ഇ യുടെ കീഴിലുള്ള എല്ലാ മെഡിക്കല് കോളേജുകളില് നിന്നുമുള്ള ഡോക്ടര്മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹ സന്ദര്ശനം നടത്തുന്ന പാലിയേറ്റീവ് കെയര് സ്റ്റാഫ്, ആശവര്ക്കര്മാര്, സ്റ്റാഫ് നഴ്സുമാര്, ജെ എച്ച് ഐ, ജെ പി എച്ച് എന് എന്നിവര്ക്കും ഇ-സഞ്ജീവനി വഴി ഡോക്ടര്മാരുടെ സേവനം തേടാവുന്നതാണ്.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്ന്ന് ആശുപത്രിയില് നേരിട്ട് പോയി തുടര്ചികിത്സ നടത്തുന്നവരും ടെലി മെഡിസിന് സേവനം ഉപയോഗിക്കാവുന്നതാണ്. കോവിഡ് ഒ പി എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല് രാത്രി 8 മണിവരെയാണ് ജനറല് ഒ പി പ്രവര്ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്ക്കും സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്.

കോവിഡ് കാലത്ത് ഓണ്ലൈനിലൂടെ വലിയ സേവനം നല്കുന്നവരാണ് ഇ-സഞ്ജീവനിയിലെ ഡോക്ടര്മാര്. അവര്ക്കെതിരെ മോശമായി പെരുമാറുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി www.esanjeevaniopd.in എന്ന വെബ് സൈറ്റ് വഴിയോ play.google.com/store/apps/esanjeevaniopd എന്ന ആപ്ലിക്കേഷന് വഴിയോ ഉപയോഗിക്കാവുന്നതാണ്.

www.esanjeevaniopd.in എന്ന വെബ് സൈറ്റില് പ്രവേശിച്ച് ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല് നമ്പര് ഉപയോഗിച്ച് രജിസ്റ്റര് ചെയ്യുക.

തുടര്ന്ന് ലഭിക്കുന്ന ഒടിപി നമ്പര് ഉപയോഗിച്ച് ലോഗിന് ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില് പ്രവേശിക്കാം.

വീഡിയോ കോണ്ഫറന്സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്ലൈന് കണ്സള്ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന് തന്നെ ഡൗണ്ലോഡ് ചെയ്ത് മരുന്നുകള് വാങ്ങാനും പരിശോധനകള് നടത്താനും തുടര്ന്നും സേവനം തേടാനും സാധിക്കുന്നു.

സംശയങ്ങള്ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില് വിളിക്കാവുന്നതാണ്.

Previous Post

അമ്മയും മകനുമെന്നതിന് തെളിവ് ചോദിച്ച് സദാചാരഗുണ്ട, ആയുധമുപയോഗിച്ച് ആക്രമിച്ചു, പ്രതി ഒളിവില്‍

Next Post

ഓഹരിവിപണിയില്‍ വീണ്ടും റെക്കോഡ്; സെന്‍സെക്‌സ്‌ 57,000 കടന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓഹരിവിപണിയില്‍-വീണ്ടും-റെക്കോഡ്;-സെന്‍സെക്‌സ്‌-57,000-കടന്നു

ഓഹരിവിപണിയില്‍ വീണ്ടും റെക്കോഡ്; സെന്‍സെക്‌സ്‌ 57,000 കടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.