കാബൂൾ
വടക്കൻ സഖ്യത്തിന്റെ ശക്തികേന്ദ്രം പഞ്ച്ശീറിൽ താലിബാൻ ആക്രമണം. ചൊവ്വാഴ്ചയാണ് വരുതിയിലാക്കാനാകാത്ത ഏക പ്രവിശ്യയിലെ ‘ചെറുത്തുനിൽപ്പിന്റെ സൈന്യ’ത്തെ താലിബാൻ വീണ്ടും ആക്രമിച്ചത്. വിവിധ കേന്ദ്രങ്ങളിൽനിന്ന് ഒരേസമയം ആക്രമിച്ചെങ്കിലും തോറ്റ് പിന്മാറേണ്ടി വന്നു.
താലിബാനുമായി സമാധാനപരമായ ചർച്ച സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വടക്കൻ സഖ്യ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞു.