തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്തംബർ മൂന്നുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റ് വാങ്ങാനായില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്. കിടപ്പുരോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റ് കൈപ്പറ്റാം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ 85,99,221 കിറ്റ് വിതരണം ചെയ്തു. സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലേക്ക് കൊടുത്ത 10,174 കിറ്റുൾപ്പെടെ 86,09,395 ഓണക്കിറ്റ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.