ഷിബു ബേബി ജോണ്‍ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചര്‍ച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. ആർഎസ്പി ഉയർത്തിയ വിഷയം കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സുധാകരന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
Also Read :
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ യുഡിഎഫ് ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാകാത്തതിനെതിരെ ആർഎസ്പി പരസ്യമായി രംഗത്തെത്തിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് ആർഎസ്പി കത്ത് നല്കി 40 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു.
ആര്‍എസ്പി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോൺഗ്രസിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോൺ രംഗത്തെത്തിയത്. കോൺഗ്രസ് മുങ്ങുകയല്ലെന്നും കോൺഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ മുക്കുകയാണെന്നുമാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.
Also Read :
“കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പുറത്തു പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക?”യെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. പാര്‍ട്ടി യുഡിഎഫ് വിടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്ത് കോൺഗ്രസിന്റെ പ്രാധാന്യം കോൺഗ്രസ് നേതാക്കള്‍ തന്നെ മനസ്സിലാക്കാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നാമാവശേഷമായെന്നും എന്നാൽ ഇവിടുത്തെ നേതാക്കള്‍ ഇതിൽ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്നും ഷിബു ബേബി ജോൺ വിമര്‍ശിച്ചു. അതേസമയം, കോൺഗ്രസിനു ഇനി രക്ഷയില്ലെന്നു താൻ കരുതുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.
കോൺഗ്രസിനെതിരെ പരസ്യവിമര്‍ശനവുമായി ആര്‍എസ്പി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെ തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിനു മുൻപു തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് കൺവീനര്‍ പ്രതികരിച്ചിരുന്നു.
Also Read :
അതേസമയം പാര്‍ട്ടിക്കെതിരേ വിമര്‍ശനമുന്നയിച്ച എ വി ഗോപിനാഥുമായി സംസാരിക്കുമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചയ്ക്കായി പാലക്കാട്ടേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകള്‍ എത്തുമെന്നത് വ്യാമോഹം. ശിവദാസന്‍ നായര്‍ നല്കിയ മറുപടി പരിശോധിക്കും. ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തില്ഇനി വിവാദങ്ങള്‍ക്കില്ലെന്നും സുധാകരന് പ്രതികരിച്ചു.