കണ്ണൂര്‍> ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ യുവതി ജീവനൊടുക്കി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്.
തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു.
ഒന്നരവര്‍ഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും പ്രണയ വിവാഹം.