ബീജിങ്
അഫ്ഗാൻ സ്ഥിതിഗതികൾ അടിമുടി മാറിയെന്നും എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിച്ച് അവരെ ശരിയായ മാർഗത്തിലേക്ക് നയിക്കണമെന്നും ചൈന. അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോൺ സംഭാഷണത്തിൽ ചൈനീസ് വിദേശമന്ത്രി വാങ് യിയാണ് ഇക്കാര്യം പറഞ്ഞത്.
ചൊവ്വാഴ്ച സൈനിക പിന്മാറ്റം പൂർത്തിയാകുന്നതോടെ ഭീകര സംഘടനകൾ വീണ്ടും സജീവമാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ അഫ്ഗാനെ സഹായിക്കാനും ആവശ്യമായ സാമ്പത്തിക സഹായം നൽകാനും അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന, റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ കാബൂൾ എംബസി അടച്ചിട്ടില്ല.
താലിബാന്റെ വാക്കുകൾ നോക്കിയല്ല, പ്രവർത്തികൾ നോക്കിയാണ് അവരെ അംഗീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അമേരിക്കൻ വിദേശവകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.