തിരുവനന്തപുരം> കെഎസ്ഇബിയുടെ കീഴിലുള്ള 18 അണക്കെട്ടിലുള്ളത് 2504.67 ദശലക്ഷം ഘനമീറ്റർ ജലം. ആകെ സംഭരണശേഷിയുടെ 70.91 ശതമാനമാണ് ഇത്. 3532 ദശലക്ഷം ഘനമീറ്ററാണ് ആകെ സംഭരണശേഷി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 69.10, ഇടമലയാറിൽ 70.22, കക്കി 73.05, ബാണാസുര സാഗറിൽ 75 ശതമാനം ജലവുമാണുള്ളത്. ചെറിയ സംഭരണശേഷിയുള്ള പെരിങ്ങൽക്കുത്ത്, മൂഴിയാർ, കല്ലാർകുട്ടി ഡാമുകൾ തുറന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.