ന്യൂഡൽഹി> കലാപത്തിന് ശ്രമിച്ചാൽ ഉമ്മൻചാണ്ടിക്കെതിരെ നടപടിയുണ്ടാകുമെന്ന് പരസ്യമായി പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താനെതിരെ ഹൈക്കമാന്ഡിലേക്ക് പരാതിപ്രവാഹം. എ–- ഐ ഗ്രൂപ്പുകളില് ഇപ്പോള് ശേഷിക്കുന്നവരാണ് പരാതിക്കാര്. കെ സി വേണുഗോപാലിന്റെ നിയന്ത്രണത്തിലുള്ള ‘ഹൈക്കമാന്ഡ്’ പരാതി ഗൗരവത്തില് കാണുന്നില്ല.
പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ മുതിർന്ന നേതാവ് പരസ്യമായി അവഹേളിക്കപ്പെട്ടിട്ടും ഹൈക്കമാന്ഡ് മൗനത്തില്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രതികരിച്ചില്ല. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽ വിഷയം എത്തിയെങ്കിലും ഇടപെട്ടില്ല. ഉമ്മന്ചാണ്ടി അപമാനിക്കപ്പെട്ടതിലുള്ള ഖിന്നത പ്രകടമാക്കുന്നതാണ് കത്തുകളേറെയും.
കെപിസിസി മുൻ അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനും സോണിയ ഗാന്ധിക്ക് പരാതിക്കത്തയച്ചു.