കോഴിക്കോട്> നഗരത്തില് സമാന്തര ടെലിഫോണ് എക്സ്ചേഞ്ചുകള് സ്ഥാപിച്ച കേസില് ഒളിവില് കഴിയുന്ന പ്രതികള്ക്കായി സി ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസിറക്കും. പ്രതികളെ കണ്ടെത്താന് കഴിയാത്ത സാഹചര്യത്തിലാണിത്. നോട്ടീസ് ഇറക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്. വിമാനത്താവളങ്ങള്, റെയില്വേ സ്റ്റേഷനുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങളിലെല്ലാം നോട്ടീസ് പതിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
നഗരത്തിലെ ഏഴ് കേന്ദ്രങ്ങളില് നിന്നാണ് സമാന്തര ടെലിഫോണ് എക്സ്ചേഞ്ചുകള് പിടികൂടിയത്. കുണ്ടായിത്തോട് സ്വദേശി ജുറൈസിനെയാണ് അന്ന് പിടികൂടിയത്. പ്രധാന പ്രതികളായ പി പി ഷബീര്, കൃഷ്ണപ്രസാദ്, അബ്ദുള് ഗഫൂര് എന്നിവരെ പിടികൂടാന് സാധിച്ചിരുന്നില്ല.