മ്യൂണിക്ക് > റോബർട്ട് ലെവൻഡോവ്സ്–കിക്ക് മുമ്പിൽ ബയേൺ മ്യൂണിക്കിലെ റെക്കോഡുകൾ മായുന്നു. ബയേണിനായി തുടർച്ചയായി കൂടുതൽ കളിയിൽ ഗോളടിക്കുന്ന താരമായി ലെവൻഡോവ്സ്–കി. അവസാനം കളിച്ച 16ലും മുപ്പത്തിമൂന്നുകാരൻ വലകണ്ടു. 1969–70 സീസണിൽ ഇതിഹാസതാരം യെർദ് മുള്ളർ തുടർച്ചയായി 15 കളിയിൽ ഗോളടിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
ജർമൻ ഫുട്ബോൾ ലീഗിൽ കഴിഞ്ഞ 13 മത്സരങ്ങളിലും ലെവൻഡോവ്സ്–കി ഗോളടിച്ചു.
ജർമൻ ലീഗിൽ ഹെർത ബെർലിനെതിരെ ഹാട്രിക്കടിച്ചാണ് ലെവൻഡോവ്സ്–കി നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ബയേൺ അഞ്ച് ഗോളിന് ജയിച്ചു. തോമസ് മുള്ളറും ജമാൽ മുസിയാളയും പട്ടിക തികച്ചു. ബയേണിനായി 300 ഗോളും പൂർത്തിയാക്കി ലെവൻഡോവ്സ്–കി. 2014ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ബയേണിലെത്തിയ പോളണ്ടുകാരന് 333 കളിയിൽ 301 ഗോളായി.