ന്യൂഡല്‍ഹി: ലീഡ്സിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയെ പറ്റി ആശങ്കകള്‍ ഉയര്‍ന്നു കഴിഞ്ഞു. ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന പക്ഷത്താണ് മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും. ബാറ്റിങ് നിര കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യകതയാണെന്ന് മുന്‍ ഇന്ത്യന്‍ നായകന് ദിലീപ് വെങ്സർക്കാർ അഭിപ്രായപ്പെട്ടു.
“പെട്ടൊന്നൊരു തോല്‍വിയില്‍ പിന്നിലേക്ക് പോകുന്നതിനോട് എനിക്ക് താത്പര്യമില്ല. എന്നിരുന്നലും ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിര ശക്തിപ്പെടുത്തേണ്ടതുണ്ട്. ഹനുമന്‍ വിഹാരിക്ക് മുകളില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നതായിരിക്കും ഉചിതം. ഒരു ബോളറെ ഒഴിവാക്കി ആറ് ബാറ്റ്സ്മാന്മാരുമായി ഇറങ്ങുന്നത് ഗുണം ചെയ്തേക്കും,” വെങ്സർക്കാർ പറഞ്ഞു.
“ഇന്ത്യന്‍ ടീമിലെ മികച്ച താരങ്ങള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ഒരുപാട് വൈകുന്നതിന് മുന്‍പ് തന്നെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44 മുകളില്‍ ശരാശരിയുള്ള ഒരു താരമായതിനാല്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോര്‍ഡ്സിലെ ചരിത്ര വിജയത്തിന് ശേഷം ലീഡ്സിലിറങ്ങിയ ഇന്ത്യക്ക് ഇന്നിങ്സ് തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. ആദ്യ ഇന്നിങ്സില്‍ കേവലം 78 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചിരുന്നത്. ടീമിന്റെ പ്രകടനത്തില്‍ വിരാട് കോഹ്ലി അതൃപ്തി അറിയിച്ചു കഴിഞ്ഞു. സെപ്തംബര്‍ രണ്ടാം തിയതി ഓവലിലാണ് നാലാം ടെസ്റ്റ്.
Also Read: കഠിനമായ സമ്മർദ്ദം ഇന്ത്യയെ തകർത്തു, ആദ്യ ഇന്നിങ്സിലെ വീഴ്ച വിചിത്രമായിരുന്നു: വിരാട് കോഹ്ലി
The post ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമാകണം; മാറ്റം ഉപദേശിച്ച് ദിലീപ് വെങ്സർക്കാർ appeared first on Indian Express Malayalam.