ലീഡ്സ് > മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്. ഇന്നിങ്സിനും 76 റണ്സിനും തകര്ത്താണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ഇന്നിങ്സില് ഇംഗ്ലണ്ട് നേടിയ 354 റണ്സിന്റെ ലീഡ് മറികടക്കാന് ശ്രമിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സില് 278 റണ്സിന് ഓള്ഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര് ഒലി റോബിന്സണാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത്. സ്കോര്: ഇന്ത്യ-78, 278. ഇംഗ്ലണ്ട്-432.
വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില് ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. ആദ്യ മത്സരം സമനിലയില് അവസാനിച്ചപ്പോള് രണ്ടാം ടെസ്റ്റില് ഇന്ത്യ വിജയം നേടിയിരുന്നു. ചേതേശ്വര് പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്. 189 പന്തുകള് നേരിട്ട പൂജാര 15 ഫോറുകള് സഹിതം 91 റണ്സെടുത്തു. ക്യാപ്റ്റന് വിരാട് കോഹ്ലി, ഓപ്പണര് രോഹിത് ശര്മ എന്നിവരും അര്ധസെഞ്ചുറി നേടി. 125 പന്തുകള് നേരിട്ട കോഹ്ലി എട്ടു ഫോറുകളോടെ 55 റണ്സെടുത്തു. രോഹിത് 156 പന്തില് ഏഴു ഫോറും ഒരു സിക്സും സഹിതം 59 റണ്സെടുത്തു.