ചണ്ഡീഗഡ് > കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റു. കര്‍ണാലിലെ ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം.
പ്രായമായ അനേകം കര്ഷകര്രെയടക്കം പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ചു. അന്‍പതിലധികം കര്‍ഷകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുകയാണ്.