കാബൂള്
താലിബാനില് സംഘര്ഷസ്ഥിതി രൂക്ഷമായ് തുടര്ന്നാല് വരും മാസങ്ങളില് അഞ്ചുലക്ഷംപേര് കൂടി അഫ്ഗാനില്‍ അഭയാര്ത്ഥികളാകുമെന്ന് മുന്നറിയിപ്പ് നല്കി യുഎൻ അഭയാർഥി ഏജൻസി (യുഎൻഎച്ച്സിആർ). താലിബാൻ നിയന്ത്രണത്തിലായശേഷം അഫ്ഗാനിസ്ഥാനിൽനിന്നുള്ള 22 ലക്ഷംപേർ ഇതുവരെ അഭയാർഥികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേരും പാകിസ്ഥാനിലും ഇറാനിലുമാണുള്ളത്. കഴിഞ്ഞ ആഴ്ചമാത്രം 5,15,000 അഭയാർഥികൾ പലായനം ചെയ്തു.
പ്രശ്നങ്ങളെത്തുടർന്ന് ഈ വർഷം 5,58,000 പേർ രാജ്യത്തിനകത്തുതന്നെ വിവിധ ഇടങ്ങളിലേക്ക് പലയാനം ചെയ്യേണ്ടിവന്നു. ഇതിൽ അഞ്ചിൽ നാലുപേർ സ്ത്രീകളാണ്. രാജ്യത്തിനകത്തും അതിർത്തിക്കപ്പുറത്തും പലായനം ചെയ്യുന്നവരുടെ എണ്ണം ഇനിയും വർധിക്കും. . ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ 30 കോടി ഡോളർ (ഏകദേശം 2203 കോടി രൂപ) ആണ് യുഎൻ ഏജൻസി സമാഹരിക്കേണ്ടത്.
മൂന്നിലൊരാള്
പട്ടിണിയില്
അഫ്ഗാനിസ്ഥാനിലെ മാനുഷികപ്രതിസന്ധി കൊടുവിപത്തായി വളര്ന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്രസമൂഹത്തിന്റെ ഇടപെടല് വേണെമെന്നും ഐക്യരാഷ്ട്ര സംഘടന. അഫ്ഗാനില്‍ മൂന്നിലൊരാള് പട്ടിണിയിലാണ്. പ്രതിസന്ധി നേരിടാന് രാജ്യത്തിനായി 80 കോടി ഡോളർ (ഏകദേശം 5877 കോടി രൂപ) ആവശ്യമാണെന്നും ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.