മുംബൈ> അനാവശ്യ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കരുതെന്ന് ഒളിമ്പിക്സ് സ്വര്ണമെഡല് ജേതാവ് നീരജ് ചോപ്ര. ഒരു അഭിമുഖത്തില് പറഞ്ഞ കാര്യങ്ങള് മനസ്സിലാക്കാതെ ചിലര് വിവാദമുണ്ടാക്കുന്നതില് നിരാശയുണ്ട്. ചിലരുടെ നിക്ഷിപ്ത താല്പ്പര്യങ്ങള്ക്കായി താന് പറഞ്ഞ വാക്കുകള് ഉപയോഗിക്കരുത്.
ഒളിമ്പിക്സ് ഫൈനലിനിടെ പാകിസ്ഥാന് താരം അര്ഷദ് നദീം നീരജിന്റെ ജാവ്ലിന് ഉപയോഗിച്ചതാണ് ചിലര് സാമൂഹ്യമാധ്യമങ്ങളില് വിവാദമാക്കിയത്. മത്സരത്തിനെത്തിയാല് എല്ലാവരും സ്വന്തം ജാവ്ലിന് ഒഫീഷ്യലിനെ ഏല്പ്പിക്കണമെന്നാണ് നിയമം. പിന്നീട് ആര്ക്കും ഏത് ജാവ്ലിനും ഉപയോഗിക്കാം.
അതുപ്രകാരം അര്ഷദ് നീരജിന്റെ ജാവ്ലിന് എടുത്തിരുന്നു. ആദ്യ ത്രോക്കായി ഒരുങ്ങിയപ്പോഴാണ് നീരജ് ഇക്കാര്യം ശ്രദ്ധിച്ചത്. അര്ഷദിനോട് ജാവ്ലിന് വാങ്ങി എറിയുകയും ചെയ്തു. ഇക്കാര്യം അഭിമുഖത്തില് വെളിപ്പെടുത്തിയപ്പോഴാണ് ചിലര് അര്ഷദിനെതിരെ തിരിഞ്ഞത്.
നീരജിന്റെ ജാവ്ലിനില് കൃത്രിമം കാണിക്കാനാണ് അര്ഷദ് ശ്രമിച്ചതെന്ന പ്രചാരണം വേദനിപ്പിച്ചതായി നീരജ് പറഞ്ഞു. സ്പോര്ട്സ് എല്ലാവരേയും ഒന്നിപ്പിക്കാനുള്ളതാണ്. വിദ്വേഷം പരത്താനുള്ളതല്ലെന്ന് നീരജ് പ്രതികരിച്ചു.